Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Highest Level

ആ​ഗോ​ള വി​പ​ണി​യി​ൽ കൊ​ക്കോ വി​ല കു​തി​ക്കു​ന്നു; ര​ണ്ട​ര മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ

ല​ണ്ട​ൻ: പ​ശ്ചി​മാ​ഫ്രി​ക്ക​യി​ലെ ഉ​ത്പാ​ദ​ന​ക്കു​റ​വും ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല​യി​ലെ ത​ട​സ​ങ്ങ​ളും കാ​ര​ണം കൊ​ക്കോ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന.

ക​ഴി​ഞ്ഞ ര​ണ്ട​ര മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ കൊ​ക്കോ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഒ​ക്‌​ടോ​ബ​റി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന പ്ര​ധാ​ന വി​ള​വെ​ടു​പ്പ് സീ​സ​ണി​ന്‍റെ തു​ട​ക്കം ദു​ർ​ബ​ല​മാ​കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് വി​ല ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ക്കോ ഉ​ത്പാ​ദ​ക​രാ​യ ഐ​വ​റി കോ​സ്റ്റ്, ഘാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന വ​ര​ൾ​ച്ച ഉ​ത്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

പ​ശ്ചി​മാ​ഫ്രി​ക്ക​യി​ലെ കൊ​ക്കോ മ​ര​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ കാ​യ്‌​ഫ​ലം കു​റ​വാ​ണെ​ന്ന് പ്രാ​ഥ​മി​ക സ​ർ​വേ​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇ​തി​നു​പു​റ​മെ, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് വ​ളം വി​ത​ര​ണ​ത്തെ ബാ​ധി​ച്ച​തും ക​പ്പ​ൽ കൂ​ലി, ഇ​ൻ​ഷ്വ​റ​ൻ​സ് ചെ​ല​വ്, ഇ​ന്ധ​ന വി​ല എ​ന്നി​വ വ​ർ​ധി​പ്പി​ച്ച​തും കൊ​ക്കോ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​യി.

ഉ​യ​ർ​ന്ന വി​ല നി​ല​നി​ൽ​ക്കു​മ്പോ​ഴും ചോ​ക്ലേ​റ്റി​നാ​യു​ള്ള ആ​ഗോ​ള ആ​വ​ശ്യ​ക​ത​യി​ൽ വ​ലി​യ കു​റ​വു​ണ്ടാ​കാ​ത്ത​ത് കൊ​ക്കോ വി​പ​ണി​ക്ക് അ​നു​കൂ​ല ഘ​ട​ക​മാ​ണ്.

പ്ര​മു​ഖ ചോ​ക്ലേ​റ്റ് നി​ർ​മാ​താ​ക്ക​ളാ​യ ഹെ​ർ​ഷി, മോ​ണ്ടെ​ലെ​സ് എ​ന്നി​വ​രു​ടെ ലാ​ഭ​വി​ഹി​ത​ത്തി​ൽ ഉ​ണ്ടാ​യ വ​ർ​ധ​ന ഇ​ത് ശ​രി​വയ്ക്കു​ന്നു. എ​ന്നാ​ൽ, നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും കൊ​ക്കോ അ​ര​ക്കു​ന്ന​തി​ന്‍റെ തോ​ത് കു​റ​ഞ്ഞ​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല​യെ ബാ​ധി​ച്ചേ​ക്കാം.

നൈ​ജീ​രി​യ​യി​ൽ​നി​ന്നു​ള്ള കൊ​ക്കോ ക​യ​റ്റു​മ​തി​യി​ൽ ഉ​ണ്ടാ​യ കു​റ​വും "എ​ൽ നി​നോ' പ്ര​തി​ഭാ​സം മൂ​ലം വി​ള​വെ​ടു​പ്പ് മോ​ശ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും വി​പ​ണി​യി​ലെ സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കു​ന്നു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ കൊ​ക്കോ​യു​ടെ അ​ധി​ക​ശേ​ഖ​രം ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

Latest News

Corehub Up